വിവാഹസംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞ് 25 മരണം
ഡെറാഡൂണ്‍: Dehradun വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് . ഉത്തരാഖണ്ഡില്‍ Uttarakhand ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി…
ഡെറാഡൂണ്‍: Dehradun വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് . ഉത്തരാഖണ്ഡില്‍ Uttarakhand ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി…
ഡെറാഡൂണ്‍: Dehradun വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് . ഉത്തരാഖണ്ഡില്‍ Uttarakhand ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം . ബസിൽ 40–45 പേരുണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്.
റിഖ്നിഖൽ – ബിറോഖൽ റോഡിൽ വച്ചായിരുന്നു അപകടമെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി) അറിയിച്ചു . സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളമാളുകളാണ് ബസിലുണ്ടായിരുന്നത്. ലാല്‍ധാങ്ങില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസ് അഞ്ഞൂറ് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. രാത്രി സംഭവം നടന്ന് ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് അശോക് കുമാര്‍ ട്വീറ്റ് ചെയ്തു.