ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം ജയവുമായി ഹൈദരാബാദ്
ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി. നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഹൈദരാബാദ് 3-0 ത്തിനാണു ജയിച്ചത്.…
ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി. നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഹൈദരാബാദ് 3-0 ത്തിനാണു ജയിച്ചത്.…
ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി. നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഹൈദരാബാദ് 3-0 ത്തിനാണു ജയിച്ചത്.
ഹൈദരാബാദിനു വേണ്ടി ബര്‍തലോമി ഒഗ്‌ബാചെ, ഹാളിചരണ്‍ നര്‍സാറി, ബോര്‍ജ ഹെരേര എന്നിവര്‍ ഗോളടിച്ചു. രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ഹൈദരാബാദ് ഒന്നാമതാണ്. നോര്‍ത്ത് ഈസ്‌റ്റിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 54 ശതമാനം സമയത്തും പന്ത് നിലവിലെ ചാമ്പ്യന്‍മാരുടെ പക്കലായിരുന്നു. 13-ാം മിനിറ്റില്‍ ഒഗ്‌ബാചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. മുഹമ്മദ് യാസിര്‍ മറിച്ചു നല്‍കിയ പന്ത് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഒഗ്‌ബാചെ വലയിലാക്കി. ഗോള്‍ കീപ്പര്‍ അരീന്ദം ഭട്ടാചാര്യക്കു കാഴ്‌ചക്കാരന്റെ റോളായിരുന്നു അപ്പോള്‍. ഒഗ്‌ബാചെയുടെ ഐ.എസ്.എല്ലിലെ ഗോള്‍ നേട്ടം 54 ലെത്തി.
ഒന്നാം പകുതി ഒരു ഗോളിന്റെ ലീഡില്‍ അവസാനിപ്പിച്ചു. 50-ാം മിനിറ്റില്‍ ഒഗ്‌ബാചെയെ ഗൗരവ് ബോറ ബോക്‌സില്‍ വീഴ്‌ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. ഒഗ്‌ബാചെയുടെ സ്‌പോട്ട് കിക്ക് അരീന്ദം ഭട്ടാചാര്യ തടുത്തു. 69-ാം മിനിറ്റില്‍ നര്‍സാരി ലീഡ് ഇരട്ടിയാക്കി. 75-ാം മിനിറ്റില്‍ ബോര്‍ജ പട്ടിക തികച്ചു.