
വീട്ടമ്മയെ കൊന്ന പുലിയെ കെണിവച്ചു പിടികൂടി
June 17, 2018തിരുവനന്തപുരം: വാല്‍പ്പാറയില്‍ സ്ത്രീയെ കടിച്ചുകൊന്ന പുലിയെ വനവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പുലിയുടെ ആക്രമണങ്ങള്‍ നിരന്തരമായി ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിന്റെ പേരില്‍ പ്രതിഷേധം നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനവകുപ്പിന്റെ ഇടപെടലുണ്ടായത്. കഴിഞ്ഞ 35 ദിവസത്തിനിടെ അഞ്ച് തവണയാണ് പുലിയുടെ ആക്രമണം നാട്ടുകാര്‍ക്കുനേരെ ഉണ്ടായത്.
പുലിയുടെ ആക്രമണത്തില്‍ കൈലാസവതി എന്ന സ്ത്രീ ഇന്നലെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വാല്‍പ്പാറ നഗരത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കെണിവയ്ക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പുലി കെണിയില്‍ കുടുങ്ങിയത്