ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു ; സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുറന്നപോരിലേക്ക്
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. 15 അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇവരിൽ 5 പേർ സിൻഡിക്കറ്റ്…
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. 15 അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇവരിൽ 5 പേർ സിൻഡിക്കറ്റ്…
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. 15 അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇവരിൽ 5 പേർ സിൻഡിക്കറ്റ് അംഗങ്ങളാണ്. സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനാലാണ് നടപടി.
ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരെന്ന് കാണിച്ച് ചാൻസലറായ ഗവർണർ കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് കത്തു നൽകി. വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേര്‍ന്നത്. 91 അംഗങ്ങൾ ഉള്ള സെനറ്റിൽ വിസി ഡോ. വി.പി.മഹാദേവൻ പിള്ളയുൾപ്പെടെ 13 പേർ മാത്രമാണ് പങ്കെടുത്തത്
ഇതോടെ സെനറ്റിന് ക്വോറം തികയാതെ വരികയും യോഗം പിരിച്ചുവിടുകയുമായിരുന്നു. നാല് വകുപ്പ് തലവന്‍മാരുള്‍പ്പെടെ 15 പേരെ പിന്‍വലിച്ച സാഹചര്യത്തിൽ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുറന്നപോരിലേക്ക് കടക്കുകയാണ്.