ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

October 21, 2022 0 By Editor
ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചിയില്‍ ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍ കുമാറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ.ബോബി ചെമ്മണൂര്‍)യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രവിപുരം വാര്‍ഡ് കൗണ്‍സിലര്‍ എസ്. ശശികല, ബോചെ ടൂര്‍സ് & ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുബീഷ് ഉക്കത്ത്, ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്‍. എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കൊച്ചി വളഞ്ഞമ്പലം ക്ഷേത്രത്തിന് സമീപത്താണ് ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര-ആഭ്യന്തര ടൂര്‍ പാക്കേജുകള്‍, ഇന്‍ബൗണ്ട് ടൂര്‍ പാക്കേജുകള്‍, എയര്‍ ടിക്കറ്റിംഗ്, വിസ, ഹോട്ടല്‍ ബുക്കിംഗ്, ക്രൂയിസ് പാക്കേജുകള്‍, കോര്‍പ്പറേറ്റ് യാത്രകള്‍, ഹെലി ടാക്‌സി സേവനങ്ങള്‍, കാരവന്‍ ടൂര്‍ പാക്കേജ്, റോള്‍സ് റോയ്‌സ് ടാക്‌സി സര്‍വ്വീസ് എന്നിവയാണ് ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ പ്രധാന സേവനങ്ങള്‍.
Boche Tours & Travels head office starts operations in Kochi