കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: കാണാതായവര്‍ക്കായി റെഡാര്‍ സംവിധാനം ഇന്നെത്തും
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം ഇന്നെത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കാണാതായവര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് സ്‌കാനിങ്ങിലൂടെ തിരിച്ചറിയുന്ന റെഡാര്‍ സംവിധാനം…

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം ഇന്നെത്തുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.
കാണാതായവര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് സ്‌കാനിങ്ങിലൂടെ തിരിച്ചറിയുന്ന റെഡാര്‍ സംവിധാനം തെരച്ചിലിനായി ഉച്ചക്ക് മുമ്പ് തന്നെ എത്തിക്കും. വിദഗ്ധ സംഘത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കാണാതായ രണ്ടുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കരിഞ്ചോല അബ്ദുറഹ്മാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നാലുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.