ഇന്ത്യന്‍ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍

പാരീസ്‌: ഇന്ത്യയുടെ സാത്വിക്‌ സായിരാജ്‌ റങ്കിറെഡ്‌ഡി - ചിരാഗ്‌ ഷെട്ടി സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ ഫൈനലില്‍ കടന്നു. ദക്ഷിണ കൊറിയയുടെ ചോയ്‌…

പാരീസ്‌: ഇന്ത്യയുടെ സാത്വിക്‌ സായിരാജ്‌ റങ്കിറെഡ്‌ഡി - ചിരാഗ്‌ ഷെട്ടി സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ ഫൈനലില്‍ കടന്നു.

ദക്ഷിണ കൊറിയയുടെ ചോയ്‌ സോള്‍ ഗ്യു- കിം വോണ്‍ ഹോ സഖ്യത്തെയാണ്‌ അവര്‍ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്‌. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ (21-18, 21-14) ഇന്ത്യന്‍ ജോഡിയുടെ ജയം. ലോക റാങ്കിങ്ങില്‍ എട്ടാം സ്‌ഥാനക്കാരാണ്‌ റങ്കിറെഡ്‌ഡി - ഷെട്ടി സഖ്യം.

ജനുവരിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ജേതാക്കളാണു റങ്കിറെഡ്‌ഡി - ചിരാഗ്‌ ഷെട്ടി സഖ്യം. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ചാമ്പ്യന്‍മാര്‍ കൂടിയാണ്‌ അവര്‍. ഇംഗ്ലണ്ടിന്റെ ബെന്‍ ലാനെ- സീന്‍ വെന്‍ഡി സഖ്യമോ ചൈനീസ്‌ തായ്‌പേയുടെ ലു ചിങ്‌ - യാങ്‌ പോ ഹാനോ ഫൈനലില്‍ എതിരാളികളാകും. റങ്കിറെഡ്‌ഡി - ചിരാഗ്‌ ഷെട്ടി സഖ്യം 2019 ലെ ഫ്രഞ്ച്‌ ഓപ്പണ്‍ റണ്ണര്‍ അപ്പാണ്‌.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story