Begin typing your search above and press return to search.
ആരാധകര്‍ക്ക് വേണ്ടി കവാസാക്കി നിഞ്ച 300 വില കുറയ്ക്കുന്നു
ഇന്ത്യന്‍ വിപണിയില്‍ ഘടകങ്ങളുടെ പ്രാദേശിക സമാഹരണം കൂട്ടി കവാസാക്കി നിഞ്ച 300 ന് വില കുറയ്ക്കാന്‍ റിപ്പോര്‍ട്ട്. 2013 ലാണ് കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ എത്തിയത്. നിലവില്‍ 3.60 ലക്ഷം രൂപയാണ് കവാസാക്കി നിഞ്ച 300 ന് എക്‌സ്‌ഷോറൂം വില (ദില്ലി). തദ്ദേശീയമായി നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ നിഞ്ച 300 ന്റെ വില ഗണ്യമായി കുറയും.
ഇന്ത്യന്‍ നിര്‍മ്മിത നിഞ്ച 300 ന് ഏകദേശം 2.5 മുതല്‍ 2.7 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 396 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് നിഞ്ച 300 നെ കവാസാക്കി ഒരുക്കുന്നത്. എഞ്ചിന് 39 bhp കരുത്തും 27 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇക്കാരണത്താല്‍ നിഞ്ച 300 ന്റെ പരിപാലന ചെലവുകല്‍ും ഗണ്യമായ കുറവു രേഖപ്പെടുത്തും.
Next Story