ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു; ഇറാനിയന്‍ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാസേന അടിച്ചുകൊന്നു

Shahidi, a celebrity chef, also known as Iran’s Jamie Oliver, had 25,000 followers on Instagram and posted videos of himself…

Shahidi, a celebrity chef, also known as Iran’s Jamie Oliver, had 25,000 followers on Instagram and posted videos of himself cooking

ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്കിടെ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ച് കൊലപ്പെടുത്തി. സെലിബ്രിറ്റി ഷെഫ് മെര്‍ഷാദ് ഷാഹിദിയെയാണ് ഇറാന്‍ സുരക്ഷാസേന കൊലപ്പെടുത്തിയത്. തന്റെ ഇരുപതാം പിറന്നാളിന്റെ തലേന്നാണ് മെർഷാദ് ഷാഹിദ് കൊല്ലപ്പെട്ടത്. ഷഹിദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.

ഹിജാബ് പ്രതിഷേധങ്ങള്‍ക്കിടെ അറാക് നഗരത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത ഷാഹിദിയെ ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തലയോട്ടിക്ക് അടിയേറ്റാണ് ഷാഹിദി കൊലപ്പെട്ടത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മകന്‍ മരിച്ചതെന്ന് പറയണമെന്ന് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഷാഹിദിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story