
ഒഡീഷയില്‍ ബോട്ട് മുങ്ങി: ആറ് പേര്‍ മരിച്ചു
June 17, 2018ഭുവനേശ്വര്‍: ഒഡീഷയിലെ ചിലികയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് ബോട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി. 15 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് ശനിയാഴ്ച രാത്രി അപകടത്തില്‍പെട്ടത്.
ശനിയാഴ്ച രാത്രി രണ്ട് പേരുടെ മൃതദേഹങ്ങളും ഞായറാഴ്ച പുലര്‍ച്ചെ നാല് പേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇന്ത്യന്‍ നാവികസേനയും ദുരന്തനിവാര സേനയും അഗ്‌നിശമനസേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ദു:ഖം രേഖപ്പെട്ടുത്തുകയും അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായം നല്‍കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.