Begin typing your search above and press return to search.
നേപ്പാളില്‍ ഭൂചലനം, 6.3 തീവ്രത, ഉത്തരേന്ത്യയിലും തുടര്‍ചലനങ്ങള്‍; മൂന്ന് മരണം
ന്യൂഡല്‍ഹി: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി.
ബുധനാഴ്ച പുലര്‍ച്ചെ 1.58ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു.
10 കിമീ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതാണ് ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം വരാന്‍ ഇടയാക്കിയത്. നോയിഡയിലും ഗാസിയാബാദിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാത്രി 8.52ഓടെ നേപ്പാളില്‍ ഭൂചലനം ഉണ്ടായിരുന്നു. 4.9 തീവ്രതയാണ് ഇത് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ ആറിന് മുകളില്‍ തീവ്രത എത്തിയ ഭൂചലനം ഉണ്ടായത്.
Next Story