ഗുജറാത്ത് ബിജെപി നിലനിർത്തുമെന്നു സർവെ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യ ടിവി- മാട്രിസ് അഭിപ്രായ സർവെ. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 104-119 സീറ്റുകളാണു സർവെയിലെ…
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യ ടിവി- മാട്രിസ് അഭിപ്രായ സർവെ. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 104-119 സീറ്റുകളാണു സർവെയിലെ…
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യ ടിവി- മാട്രിസ് അഭിപ്രായ സർവെ. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 104-119 സീറ്റുകളാണു സർവെയിലെ പ്രവചനം. കോൺഗ്രസിന് 53-68 സീറ്റുകൾ ലഭിച്ചേക്കും.
സംസ്ഥാനത്ത് വലിയ ചലനമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന ആം ആദ്മി പാർട്ടിക്ക് 0-6 സീറ്റുകളാണ് സർവെ പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 0-3 സീറ്റുകൾ. 2017ൽ ബിജെപിക്ക് 99 സീറ്റുകളാണു ലഭിച്ചത്.കോൺഗ്രസിന് 77 സീറ്റുകൾ നേടാനായിരുന്നു. ഇത്തവണ ബിജെപിക്ക് 49.5 ശതമാനവും കോൺഗ്രസിന് 39.1 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നാണു സർവെ പറയുന്നത്.