പതിനെട്ട് കഴിയാത്തവർക്ക് ഇനി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമില്ല ! പ്രായ പൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വരുന്നു

നവമാദ്ധ്യമങ്ങളും സോഷ്യൽ മീ‌ഡിയ ആപ്പുകളും ഒരു നിയന്ത്രണവുമില്ലാതെയാണ് ഇന്ന് എല്ലാ പ്രായ വിഭാഗത്തിൽപ്പെട്ടവരും ഉപയോഗിച്ച് വരുന്നത്. പല പ്ളാറ്റ്‌ഫോമുകളിലും നിശ്ചിത പ്രായപരിധി നിലനിൽക്കുന്നുണ്ടെങ്കിലും അത് ഉറപ്പ് വരുത്തുന്നതിനായി…

നവമാദ്ധ്യമങ്ങളും സോഷ്യൽ മീ‌ഡിയ ആപ്പുകളും ഒരു നിയന്ത്രണവുമില്ലാതെയാണ് ഇന്ന് എല്ലാ പ്രായ വിഭാഗത്തിൽപ്പെട്ടവരും ഉപയോഗിച്ച് വരുന്നത്. പല പ്ളാറ്റ്‌ഫോമുകളിലും നിശ്ചിത പ്രായപരിധി നിലനിൽക്കുന്നുണ്ടെങ്കിലും അത് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക മാർഗങ്ങളൊന്നും തന്നെയില്ല. അത് കൊണ്ട് തന്നെ പ്രായ പരിധിയിൽ താഴെയുള്ള ഒരാളാണെങ്കിൽ തന്നെയും ജനന തീയതി മാറ്റി നൽകുന്നത് വഴി എളുപ്പത്തിൽ അക്കൗണ്ട് തയ്യാറാക്കാവുന്നതാണ്.

എന്നാൽ 18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ വിനിയോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഈ പ്രായ വിഭാഗത്തിൽപ്പെട്ടവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങുന്നതിനായി വീട്ടുകാരുടെ സമ്മതം ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനായി നിയമ നിർമാണം നടത്തുമെന്നാണ് വിവരം.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുകയാണ് പുതിയ വിവരരക്ഷാ നിയമത്തിന്റെ ലക്ഷ്യം. ഈ നിയമം പ്രാബല്യത്തിൽ വന്ന് കഴിഞ്ഞാൽ രക്ഷിതാക്കളുടെ അനുവാദത്തോടെ കൂടി മാത്രമേ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്ക് കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയുള്ളു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story