ഇരട്ടഗോൾ ജയത്തോടെ ജി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്ത്
ദോഹ; ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ബ്രസീലിന് മിന്നും വിജയം. സെർബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാനറികളുടെ വിജയം. ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട്…

ദോഹ; ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ബ്രസീലിന് മിന്നും വിജയം. സെർബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാനറികളുടെ വിജയം. ആദ്യ പകുതിയിൽ സെർബിയ ഉയർത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയിൽ തകർത്തുകൊണ്ട് ബ്രസീലിന്റെ റിച്ചാലിസൺ ആണ് ഇരട്ടഗോളുകൾ നേടിയത്. ജയത്തോടെ ജി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തി.
തീര്‍ത്തും ആക്രമണനിരയുമായി ഇറങ്ങിയ ബ്രസീല്‍ തുടക്കംമുതല്‍ തന്നെ സെര്‍ബിയന്‍ ബോക്‌സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. എന്നാല്‍ കൃത്യമായ പരസ്പര ധാരണയോടെ കളിച്ച സെര്‍ബിയന്‍ ഡിഫന്‍സിനു മുന്നില്‍ ഓരോ ബ്രസീലിയന്‍ ആക്രണങ്ങളും വിഫലമാകുന്ന കാഴ്ചയ്ക്കായിരുന്നു ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷിയായത്.