ഗോളടിക്കാൻ മറന്ന് ഇംഗ്ലണ്ടും യുഎസ്എയും; സമനില
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട്– യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ്, ആക്രമണത്തിന് പേരുകേട്ടകരുത്തരെയെല്ലാം കളത്തിലിറക്കിയാണ്…
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട്– യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ്, ആക്രമണത്തിന് പേരുകേട്ടകരുത്തരെയെല്ലാം കളത്തിലിറക്കിയാണ്…
ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട്– യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ്, ആക്രമണത്തിന് പേരുകേട്ടകരുത്തരെയെല്ലാം കളത്തിലിറക്കിയാണ് ഗാരെത് സൗത്ത്‌ഗേറ്റ് യുഎസിനെതിരേ ഇംഗ്ലീഷ് ടീമിനെ ഇറക്കിയത്. എന്നാല്‍ പ്രതിരോധത്തിന്റെ സകലഭാവങ്ങളും പുറത്തെടുത്ത യുഎസ് ടീമിന്റെ ഗോള്‍വര ഭേദിക്കാന്‍ ആ കരുത്ത് പോരായിരുന്നു. 90 മിനിറ്റും അധികം ലഭിച്ച നാല് മിനിറ്റും അവസാനിച്ചപ്പോള്‍ ഇരു കൂട്ടര്‍ക്കും ഗോള്‍ നേടാനായില്ല.
ആദ്യ മത്സരത്തിൽ വെയ്ൽസിനോട് സമനിലയിൽ പിരിഞ്ഞ യുഎസിന് നിലവിൽ രണ്ടു പോയിന്റുകൾ മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ഡിസംബർ 30ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയ്ൽസിനെയും യുഎസ് ഇറാനെയും നേരിടും.
fifa-world-cup-2022-england-vs-usa