ഖത്തർ ലോകകപ്പ് ; കാനഡയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം

November 27, 2022 0 By Editor

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ കാനഡയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ കനേഡിയൻ വെല്ലുവിളി മറികടന്നത്. രണ്ടാം മിനിട്ടിൽ തന്നെ ഗോൾ വഴങ്ങിയ ക്രൊയേഷ്യ പിന്നീട് തിരിച്ചടിക്കുകയായിരുന്നു. ആന്ദ്രേ ക്രമരിച്ച് ഇരട്ട ഗോളുകൾ നേടിയപ്പോൾ മാർകോ ലിവാജയാണ് ക്രൊയേഷ്യയുടെ മൂന്നാം ഗോൾ സ്കോർ ചെയ്തത്. സൂപ്പർ താരം അൽഫോൺസോ ഡേവിസ് കാനഡയുടെ ആശ്വാസ ഗോൾ നേടി.