
ഫെയ്‌സ്ബുക്ക് പ്രണയം: യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ; യുവതി ആശുപത്രിയിൽ
December 13, 2022പത്തനംതിട്ട: അടൂർ കെഎസ്ആർടിസി കവലയ്ക്ക് അടുത്ത് റൂമെടുത്ത കമിതാക്കളിൽ യുവാവ് തൂങ്ങി മരിച്ചു. ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് (29) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മുപ്പത്തൊൻപതുകാരിയായ തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരും വിവാഹിതരാണ്. ഷീബയുടെ ഭർത്താവ് മരിച്ചു പോയതാണ്. ഞായറാഴ്ചയാണ് രണ്ടു പേരും അടൂരിൽ എത്തി മുറി എടുത്തത്.