
മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും മുങ്ങിമരിച്ചു
December 18, 2022പറവൂര്‍: എറണാകുളം പറവൂരില്‍ മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങിമരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര സ്വദേശി ബാബു, മകള്‍ നിമ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
രാത്രി പത്തുമണിയോടെ പുഴയില്‍നിന്ന് നിമ്യയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും എത്തുന്നതിന് മുന്‍പേ തന്നെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളം കടമക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്യ.