താൽപര്യം ഉള്ളവരെ കണ്ടാൽ നേതാവ് ആദ്യ വളച്ചെടുക്കും; പിന്നീട് ബ്രാൻഡഡ് ഇന്നർ വെയറുകൾ വാങ്ങി നൽകും; ഈ ഇന്നർവെയറുകൾ ധരിച്ച് മുന്നിലെത്തണം; ചൂഷണം ചെയ്തത് 30ലേറെ സ്ത്രീകളെ; നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച ആലപ്പുഴയിലെ സി പി എം നേതാവിനെ പാർട്ടി കൈവിട്ടുവെന്ന് റിപ്പോർട്ടുകൾ !

താൽപര്യം ഉള്ളവരെ കണ്ടാൽ നേതാവ് ആദ്യ വളച്ചെടുക്കും; പിന്നീട് ബ്രാൻഡഡ് ഇന്നർ വെയറുകൾ വാങ്ങി നൽകും; ഈ ഇന്നർവെയറുകൾ ധരിച്ച് മുന്നിലെത്തണം; ചൂഷണം ചെയ്തത് 30ലേറെ സ്ത്രീകളെ;…

താൽപര്യം ഉള്ളവരെ കണ്ടാൽ നേതാവ് ആദ്യ വളച്ചെടുക്കും; പിന്നീട് ബ്രാൻഡഡ് ഇന്നർ വെയറുകൾ വാങ്ങി നൽകും; ഈ ഇന്നർവെയറുകൾ ധരിച്ച് മുന്നിലെത്തണം; ചൂഷണം ചെയ്തത് 30ലേറെ സ്ത്രീകളെ; നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച ആലപ്പുഴയിലെ സി പി എം നേതാവിനെ പാർട്ടി കൈവിട്ടുവെന്ന് ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി റിപ്പോർട്ടുചെയ്യുന്നു ... റിപ്പോർട്ട് ഇങ്ങനെ ...

ആലപ്പുഴ. സി പി എം സംസ്ഥാന നേതൃത്വം തെറ്റു തിരുത്തൽ രേഖ ചർച്ച ചെയ്യുകയും പാർട്ടിയിൽ ശുദ്ധികലശം അനിവാര്യമാണെന്ന വിലയിരുത്തൽ നടത്തുകയും ചെയ്തതിനിടെ ആലപ്പുഴയിൽ ഉണ്ടായ പുതിയ വിവാദം പാർട്ടിക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. സി പി എം സൗത്ത് ഏര്യാസെന്റർ അംഗവും മുൻ ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ നേതാവാണ് പ്രതിക്കൂട്ടിൽ നില്ക്കുന്നത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള ഈ നേതാവിന്റെ മൊബൈൽ ഫോൺ പാർട്ടി അണികളിൽ കിട്ടിയതോടെയാണ് തനിനിറം പാർട്ടി പ്രവർത്തകർ മനസിലാക്കുന്നത്.

സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ യുവതി പരാതിയുമായി വന്നതോടെ നേതൃത്വവും വെട്ടിലായി. ശനിയാഴ്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തെ പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടിക്കാണ് സാധ്യത. ജില്ലാ സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ച ശേഷം അതു റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിക്കും.

നേതാവിന്റെ മൊബൈലിൽ ഉള്ള 30 സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളിൽ ജില്ലയിലെ തന്നെ ചില പ്രാദേശിക നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേതാവിന്റെ സ്വഭാവ ദൂഷ്യം സംബന്ധിച്ച് പാർട്ടിയിൽ ഒരു പാട് കഥകൾ പ്രചരിക്കുന്നുണ്ട്. താല്പര്യമുള്ളവരെ കണ്ടാൽ നേതാവ് ആദ്യ വളച്ചെടുക്കും. പിന്നീട് ബ്രാൻഡഡ് ജട്ടിയും ബ്രായും വാങ്ങി നല്കും. ഈ വസ്ത്രങ്ങൾ ധരിച്ച് നേതാവ് പറയുന്ന സ്ഥലത്ത് യുവതികൾ എത്തണം അതാണ് ചട്ടം. ജോലി ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് വരുന്നവരെയാണ് പീഡിപ്പിക്കുന്നത്.

ഇങ്ങനെ വരുന്നവരെ ചൂഷണം ചെയ്ത ശേഷം ദൃശ്യങ്ങൾ പകർത്തും. ഇതാണ് നേതാവിന്റെ രീതി എന്നാണ് ചില അണികൾ അടക്കം പറയുന്നത്. സംഭവം വിവാദമായതോടെ ഏരിയ കമ്മിറ്റിയിൽ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവർ തന്നെ പരസ്യമായി എതിർത്തു രംഗത്ത് വന്നിട്ടുണ്ട്. ആരോപണവിധേയനു വേണ്ടി വാദിക്കാൻ ആളില്ലാതായിരിക്കയാണ്. പലരും ക്ഷോഭിച്ചാണ് ഇയാൾക്കെതിരെ സംസാരിച്ചത്. ഒരു മണിക്കൂർ നേരത്തെ നടപടിയെടുത്താൽ അത്രയും നല്ലത് എന്ന വിധത്തിലുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ഉയർന്നു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന ഏര്യാകമ്മിറ്റി യോഗവും ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്. കുളിമുറിയിൽ ഒളിഞ്ഞു നോക്കിയപ്പോൾ പാർട്ടിക്കാർ തന്നെ ഇയാളെ പിടികൂടി 'കൈകാര്യം' ചെയ്തെന്നും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വrഡിയോ കണ്ടെത്തിയതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ, ഒളിഞ്ഞുനോക്കിയെന്ന ആരോപണം സത്യമാണോ എന്നറിയില്ലെന്ന് പാർട്ടിയിൽ ഒരു വിഭാഗം പറയുന്നു.

നേരത്തെ ഉയർന്ന ആരോപണത്തിന്റെ തുടർച്ചയായാണ് ചിലർ ബലമായി ഫോൺ പരിശോധിച്ചതെന്നും പറയുന്നു. സ്ത്രീകളുമായുള്ള വിഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഒരു വീഡിയോ ആർക്കോ കൈമാറിയപ്പോൾ അബദ്ധത്തിൽ കുറേയെണ്ണം ഒന്നിച്ച് അയച്ചുപോയെന്നും തുടർന്നാണ് ഫോൺ ബലമായി പരിശോധിച്ചതെന്നും ഒരു വിഭാഗം പറയുന്നു.

സ്ത്രീകളുടെ വിഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ഒന്നര മാസം മുൻപ് ഇയാൾക്കെതിരെ ഒന്നിലേറെ പരാതികൾ പാർട്ടിക്കു മുന്നിൽ എത്തിയിരുന്നു എന്നാണ് വിവരം. അന്നും പാർട്ടിയിൽ ചർച്ചയായെങ്കിലും വിഭാഗീയതയുടെ പേരിൽ ഇയാളെ ചിലർ സംരക്ഷിച്ചെന്ന് വിമർശനമുണ്ട്. പരാതികൾ അതിശയോക്തി കലർന്നതാണെന്നാണ് നേതാക്കൾ പലരും കരുതിയത്. ഇപ്പോൾ തെളിവു സഹിതം ബോധ്യപ്പെട്ടതോടെ നടപടി ഇല്ലാതെ വഴിയില്ലെന്നു വന്നിരിക്കുകയാണ്.

എന്നാൽ ആലപ്പുഴ ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്നും വിമർശനം ഉണ്ട്. ആരോപണ വിധേയൻ, പി പി ചിത്തരഞ്ജനെ അനുകൂലിക്കുന്ന പക്ഷക്കാരനാണ്. സൗത്ത് എര്യാകമ്മിറ്റി ചിത്തരഞ്ജൻ വിഭാഗം പിടിച്ചെടുത്തപ്പോൾ മുന്നിൽ നിന്ന് നയിച്ച നേതാവാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾ ആളി കത്തിക്കുന്നത് സജിചെറിയാൻ വിഭാഗമാണെന്ന വിമർശനവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. എന്തായാലം ആലപ്പുഴയിലെ വിഭാഗീയത അന്വേഷിക്കാൻ സംസ്ഥാന ഘടകം ചുമതലപ്പെടുത്തിയ പി കെ ബിജുവും ടി പി രാമകൃഷണനും ഉൽപ്പെടുന്ന രണ്ടംഗ കമ്മീഷൻ സംസ്ഥാന സെക്രട്ടറിക്ക് ഉടൻ റിപ്പോർട്ട് കൈമാറും. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഒരു ശുദ്ധികലശം കൂടി ആലപ്പുഴയിലെ പാർട്ടിയിൽ പ്രതീക്ഷിക്കാം..

യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതിനാണ് ഇയാള്‍ പിടിയിലാകുന്നത്. പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ ‘കൈകാര്യം’ ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണില്‍ കണ്ടെത്തിയതെന്നാണ് വിവരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story