സിപിഎമ്മിന് വീണ്ടും തലവേദന; നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി കടത്തിയത് വിവാദത്തിൽ " പ്രതിയുമായി കൗൺസിലർ ഷാനവാസിന് ബന്ധം; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ !
ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ സിപിഎമ്മിനെ വിടാതെ പിൻതുടരുകയാണ്. ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവമാണ് ഒടുവിലത്തേത്. ആലപ്പുഴ…
ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ സിപിഎമ്മിനെ വിടാതെ പിൻതുടരുകയാണ്. ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവമാണ് ഒടുവിലത്തേത്. ആലപ്പുഴ…
ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ സിപിഎമ്മിനെ വിടാതെ പിൻതുടരുകയാണ്. ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവമാണ് ഒടുവിലത്തേത്. ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. വാഹനം മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം.
പാന്മസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു എന്നാണ് റിപ്പോർട്ടുകൾ ,ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പുറത്തായത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്. പാന്മസാലയുടെ വൻ ശേഖരം പൊലീസ് പിടികൂടുന്നതിനും വെറു നാല് ദിവസം മുമ്പെടുത്ത ചിത്രമാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവർത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്. ഇതെല്ലാം പാന്മസാല കടത്തിനെ കുറിച്ച് ഷാനവാസിനും അറിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
വിഷയം ചർച്ച ചെയ്യാന്‍ സിപിഎമ്മിന്‍റെ അടിയന്തര ജില്ല സെക്രട്ടറിയേറ്റ് ഉടൻ ചേരും. ഷാനവാസിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. ഇന്നലെ വൈകിട്ട് ചേർന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വമെന്നറിയുന്നു.
കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് രണ്ട് ലോറികളലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു.ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് വിശദീകരണം. ഇക്കാര്യം ജയൻ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസസാണെന്നാണ് നൽകുന്ന വിശദീകരണം.
നേരത്തെയും ഇജാസിനെ പാന്മസാല കടത്തിന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തുവത്രേ.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷൻ രൂപവൽകരിച്ചേക്കും. ഇതിനിടെ നഗരസഭയിലെ പ്രതിപക്ഷകക്ഷികൾ വിഷയം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. ഷാനവാസ് രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട്പോകാനാണ് തീരുമാനം. അതേ സമയം, കേസ് ഒതുക്കി തീർക്കാനും ഷാനവാസിനെ രക്ഷിക്കാനുമുള്ള നീക്കങ്ങൾ ആലപ്പുഴയിലെ പാർട്ടി നേതൃത്വവും തുടങ്ങിയിട്ടുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു