Begin typing your search above and press return to search.
ആദ്യ പകുതിയില്‍ അര്‍ജന്റീനയെ പിടിച്ച് കെട്ടി ക്രൊയേഷ്യ
അര്‍ജന്റീന ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇരു ടീമുകളും ഗോളൊന്നും നേടിയിട്ടില്ല. ഡിബാല, റോഹോ, ഡിമരിയ, ബനേഗ തുടങ്ങി പ്രമുഖ താരങ്ങളെയൊന്നും കളത്തില്‍ ഇറക്കാതെയാണ് സാംപോളി മത്സരമാരംഭിച്ചത്.അഞ്ചാം മിനുട്ടില്‍ അര്‍ജന്റീനിയന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി പെരിസിച്ച് പ്രതിരോധ വലയം ഭേദിച്ച് കുതിച്ചു. കബല്ലെറോയുടെ വിരലുകളാണ് അര്‍ജന്റീനയെ രക്ഷിച്ചത്. ബോക്സില്‍ നിന്നും പെരിസിച്ച് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.പിന്നീട് അക്രമിച്ച് കളിച്ച ഇരു ടീമുകളും ഒട്ടേറെ അവസരങ്ങളാണ് നഷ്ടമാക്കിയത്.
Next Story