സ്റ്റോപ്പ് അനുവദിക്കാത്തതില്‍ ട്രെയിന്‍ തടഞ്ഞുവച്ച് പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍
കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്‌സ്പ്രസ്സിനെ കാസര്‍കോട്…
കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്‌സ്പ്രസ്സിനെ കാസര്‍കോട്…
കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്‌സ്പ്രസ്സിനെ കാസര്‍കോട് തടഞ്ഞ് വെച്ചു. വെള്ളിയാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് അന്ത്യോദയ എക്‌സ്പ്രസില്‍ കയറിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയാണ് എട്ട് മണിയോടെ കാസര്‍കോട് എത്താറായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്. തുടര്‍ന്ന് അര മണിക്കൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന് മുമ്പില്‍ കുത്തിയിരുന്ന് തടഞ്ഞുവെച്ച് സമരം നടത്തി.
പ്രതിഷേധ സമരത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, എ.അഹ്മദ് ഹാജി, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, വി.എം മുനീര്‍, ബി.കെ സമദ്, ബദ്‌റുദ്ധീന്‍ താസിം, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ് മാന്‍, അന്‍വര്‍ ഓസോണ്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്ടഌ മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, മഹ് മൂദ് കുളങ്കര, സഹീര്‍ ആസിഫ്, റഊഫ് ബാവിക്കര, മുത്തലിബ് പാറക്കെട്ട്, അസ്ഹര്‍ എതൃത്തോട്, നവാസ് കുഞ്ചാര്‍, സി.എ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, ഹമീദ് ബെദിര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുര്‍ റഹ് മാന്‍, ഇഖ്ബാല്‍ ചൂരി, റഹ് മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, മുജീബ് കമ്പാര്‍, ഹാരിസ് ബെദിര, അസ്‌കര്‍ ചൂരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.