നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നാടകീയതകള്‍ അവസാനിക്കുന്നില്ല: വക്കീല്‍ക്കോട്ട് അഴിച്ചുവെച്ച് ആളൂര്‍ ദിലീപിനൊപ്പം സിനിമയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിനു പിന്നാലെ പുതിയ നാടകീയ രംഗപ്രവേശനവുമായി ബിഎ ആളൂര്‍. ക്രിമിനല്‍ വക്കീല്‍ എന്ന പട്ടം തിരുത്തികുറിച്ച്…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതിനു പിന്നാലെ പുതിയ നാടകീയ രംഗപ്രവേശനവുമായി ബിഎ ആളൂര്‍. ക്രിമിനല്‍ വക്കീല്‍ എന്ന പട്ടം തിരുത്തികുറിച്ച് അഭിനയ ലോകത്ത് ചുവടറുപ്പിക്കാനാണ് ആളൂരിന്റെ നീക്കം. ആദ്യ ചിത്രം ദിലീപ് കൂട്ടുകെട്ടിലാണെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ഞാന്‍ നിര്‍മ്മിക്കുന്ന സിനിമാ കമ്ബനിയില്‍ ആരൊക്കെ പങ്കാളികളാണെന്ന് തീരുമാനിച്ചിട്ടില്ല. അതിനാല്‍ ഷെയറുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നും തീരുമാനമായില്ല. സിനിമയില്‍ അതിഥിതാരമായി പ്രമുഖ നടനും എത്തും'.ആളൂര്‍ അറിയിച്ചു.

എന്നാല്‍ ദിലീപും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സലീം ഇന്ത്യയാണ് കഥയും സംവിധാനവും. തിരക്കഥയും സംഭാഷണവും അഡ്വ. ആളൂരാണ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആളൂര്‍ സ്വന്തം പേരില്‍ തന്നെ അഭിനയിക്കുന്നുണ്ട്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടിയും ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനുവേണ്ടിയും വാദിച്ചത് ബിഎ ആളൂര്‍ ആയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story