ബിഎംഡബ്ല്യു 6 ജിടി ഡീസല്‍ വിപണിയിലെത്തി
ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ലക്ഷ്വറി ലൈന്‍ വകഭേദത്തിന് 66.50 ലക്ഷം രൂപയും ഉയര്‍ന്ന എം സ്‌പോര്‍ടിന് 73.70 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില (ഡല്‍ഹി). ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട് വകഭേദങ്ങളിലാണ് പുതിയ ബിഎംഡബ്ല്യു 630d യുടെ വരവ്.
പിറകില്‍ ഒരുങ്ങുന്ന ബാഡ്ജ് ഒഴിച്ചു നിര്‍ത്തിയാല്‍ 6 സീരീസ് ജിടി പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ തമ്മില്‍ പുറംമോടിയില്‍ തെല്ലും വ്യത്യാസങ്ങളില്ല. അതേസമയം എം സ്‌പോര്‍ട് ഡീസല്‍ വകഭേദം പതിവിലും കൂടുതല്‍ സ്‌പോര്‍ടിയാണ്.
5 സീരീസില്‍ നിന്നുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ 6 സീരീസ് ജിടിയിലും തുടരുകയാണ്. എഞ്ചിന് 261 bhp കരുത്തും 620 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രങ്ങളിലേക്ക് എഞ്ചിന്‍ കരുത്തെത്തുക.