മാനസികാസ്വാസ്ഥ്യമുള്ളയാൾ മാലിന്യക്കുപ്പയിൽ ഭക്ഷണാവശിഷ്ടത്തിനായി തെരഞ്ഞപ്പോൾ ലഭിച്ചത് 10 പവൻ സ്വർണാഭരണങ്ങൾ
(പ്രതീകാത്മക ചിത്രം) ഗുരുവായൂർ: മാനസികാസ്വാസ്ഥ്യമുള്ളയാൾ മാലിന്യക്കുപ്പയിൽ ഭക്ഷണാവശിഷ്ടത്തിനായി തെരഞ്ഞപ്പോൾ ലഭിച്ചത് 10 പവൻ സ്വർണാഭരണങ്ങൾ. രണ്ടാഴ്ച മുമ്പ് മോഷണം പോയ സ്വർണമാണ് മാനസികാസ്വാസ്ഥ്യമുള്ളയാൾക്ക് പാഞ്ചജന്യത്തിന് സമീപം മാലിന്യങ്ങൾക്കിടയിൽനിന്ന്…

(പ്രതീകാത്മക ചിത്രം)
ഗുരുവായൂർ: മാനസികാസ്വാസ്ഥ്യമുള്ളയാൾ മാലിന്യക്കുപ്പയിൽ ഭക്ഷണാവശിഷ്ടത്തിനായി തെരഞ്ഞപ്പോൾ ലഭിച്ചത് 10 പവൻ സ്വർണാഭരണങ്ങൾ. രണ്ടാഴ്ച മുമ്പ് മോഷണം പോയ സ്വർണമാണ് മാനസികാസ്വാസ്ഥ്യമുള്ളയാൾക്ക് പാഞ്ചജന്യത്തിന് സമീപം മാലിന്യങ്ങൾക്കിടയിൽനിന്ന് ലഭിച്ചത്.
സ്വർണത്തിന്റെ മൂല്യമറിയാത്ത ഇയാൾ ആഭരണങ്ങൾ കൈയിൽ വെച്ചിരിക്കുന്നത് കണ്ട രണ്ടുപേർ പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണം പോയ സ്വർണമാണ് കിട്ടിയതെന്ന് വ്യക്തമായത്.
രണ്ടാഴ്ച മുമ്പ് ഗുരുവായൂരിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അമ്മയും മകളും ബസിന്റെ സീറ്റിൽ വെച്ചിരുന്ന ബാഗിലെ സ്വർണം നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു. ബാക്കി എല്ലാ വസ്തുക്കളും തിരികെ കിട്ടിയ ബാഗിലുണ്ടായിരുന്നു. ഒരു കമ്മലിന്റെ ഭാഗം മാത്രം നഷ്ടപ്പെട്ടിരുന്നു. മോഷണം പോയതായി പറയുന്ന സ്വർണം മാലിന്യത്തിൽ എത്തിയതെങ്ങനെയെന്ന അന്വേഷണത്തിലാണ് പൊലീസ്.