Begin typing your search above and press return to search.
ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടുകാർ കരുതിയത് വിറകിന് തീപിടിച്ചതെന്ന്
കൊല്ലം: പുത്തൂരില്‍ ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി. മാറനാട് അരുണ്‍ വിഹാറില്‍ വിജയന്‍(68) ആണ് സ്വയം ഒരുക്കിയ ചിതയില്‍ ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്ന്…
കൊല്ലം: പുത്തൂരില്‍ ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി. മാറനാട് അരുണ്‍ വിഹാറില്‍ വിജയന്‍(68) ആണ് സ്വയം ഒരുക്കിയ ചിതയില്‍ ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍നിന്ന്…
കൊല്ലം: പുത്തൂരില്‍ ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി. മാറനാട് അരുണ്‍ വിഹാറില്‍ വിജയന്‍(68) ആണ് സ്വയം ഒരുക്കിയ ചിതയില്‍ ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.
വീട്ടില്‍നിന്ന് ഏതാനും മീറ്റര്‍അകലെയുള്ള സഹോദരി താമസിക്കുന്ന കുടുംബവീടിനോട് ചേര്‍ന്നുള്ള പറമ്പിലായിരുന്നു സംഭവം. പുലര്‍ച്ചെ പറമ്പില്‍ തീ ആളിപ്പടരുന്നത് കണ്ട വീട്ടുകാരും സമീപവാസികളും കൂട്ടിയിട്ടിരുന്ന വിറകിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് തീയണച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് വിജയനെ മരിച്ചനിലയില്‍ കണ്ടത്.
നിര്‍മാണത്തൊഴിലാളിയായ വിജയന്‍ അസുഖങ്ങള്‍ കാരണം ഏറെനാളായി ജോലിക്ക് പോയിരുന്നില്ല. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും അസുഖങ്ങളും സാമ്പത്തിക ബാധ്യതയും കാരണം ജീവനൊടുക്കുകയാണെന്നും വിശദീകരിച്ച് വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭാര്യ : ഉഷ മക്കള്‍: അരുണ്‍, ആദിഷ. സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story