എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്ആലഞ്ചേരിയെ ഒഴിവാക്കി
June 23, 2018കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണ ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്ജ്ആലഞ്ചേരിയെ ഒഴിവാക്കി. മാര്‍ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക്അഡ്മിനിസ്ട്രേറ്റര് പദവിയില്‍ നിയമിച്ചു . നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പാണ്മാര് ജേക്കബ്മനത്തോടത്ത്. സഭയിലെ ഭൂമി വിവാദങ്ങളില്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി പ്രതികൂട്ടില്‍ നില്ക്കുന്ന സാഹചര്യത്തിലാണ്അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചത്.