സ്കൂളിലെ ചുവരിൽ മഷിയാക്കി; എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് അധ്യാപിക ശകാരിച്ചതിൽ മനം നൊന്ത്; ടീച്ചർക്കെതിരെ അന്വേഷണം
കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ അന്വേഷണം. പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ റിയ പ്രവീൺ ആണ്…
കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ അന്വേഷണം. പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ റിയ പ്രവീൺ ആണ്…
കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ അന്വേഷണം. പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ റിയ പ്രവീൺ ആണ് ജീവനൊടുക്കിയത്. അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് അധ്യാപിക ശകാരിച്ചതിൽ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
പേനയിലെ മഷി ഡെസ്കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചത് കണ്ട അധ്യാപിക റിയയെ ശകാരിച്ചു. തൻറെ പേനയിൽ നിന്നും കയ്യിലേക്ക് മഷി പടർന്നപ്പോൾ അറിയാതെ സംഭവിച്ചതാണെന്ന് കുട്ടി പറഞ്ഞെങ്കിലും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാൽ മാത്രമേ ക്ലാസിൽ കയറ്റു എന്ന് അധ്യാപിക പറഞ്ഞു. ഇതോടെ കുട്ടി സമ്മർദ്ദത്തിലായി. സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിലെത്തിയ കുട്ടി കിടപ്പുമുറിയിലെ ജനലിൽ ഷാൾകുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഐവർമഠം സ്വപ്നക്കൂട് വീട്ടിൽ പ്രവീണിന്റെ മകളാണ് പതിമൂന്നുകാരി റിയ. കേസിൽ അധ്യാപികയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.