രണ്ടാം വാര്‍ഷികം: മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്നൊരുക്കി പിണറായി വിജയന്‍
ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും.…

ന്യൂഡല്‍ഹി: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്തസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിരുന്നും ഇന്ന് ഡല്‍ഹിയില്‍ നടക്കും.
മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ പിണറായി വിജയന്‍ ഡല്‍ഹിയിലായിരുന്നു ആദ്യമായി ഔപചാരിക വാര്‍ത്തസമ്മേളനം നടത്തിയത്. എന്നാല്‍ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തില്‍ പ്രത്യേക വാര്‍ത്തസമ്മേളനമോ വിരുന്നോ നടത്തിയിരുന്നില്ല.
മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നിലും മാധ്യമപ്രവര്‍ത്തകരെ മുഴുവനായി ക്ഷണിച്ചിരുന്നുമില്ല. പ്രത്യേക സമ്മേളനത്തിനായി ഡല്‍ഹിയിലെത്തുന്ന പിണറായി വിജയന് പ്രത്യേക സുരക്ഷ സംവിധാനം കേരള പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.