തിരൂരിൽ പിടികൂടിയത് വ്യാജ സൗന്ദര്യവർധക വസ്തുക്കൾ; ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന ഉൽപന്നങ്ങൾ !
Malappuram: തിരൂർ കേന്ദ്രീകരിച്ചു ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ലോഷൻ, ക്രീം, ഫൂട്ട് ക്രീം, സോപ്പ് തുടങ്ങിയ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. ഇറക്കുമതി…
Malappuram: തിരൂർ കേന്ദ്രീകരിച്ചു ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ലോഷൻ, ക്രീം, ഫൂട്ട് ക്രീം, സോപ്പ് തുടങ്ങിയ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. ഇറക്കുമതി…
Malappuram: തിരൂർ കേന്ദ്രീകരിച്ചു ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ലോഷൻ, ക്രീം, ഫൂട്ട് ക്രീം, സോപ്പ് തുടങ്ങിയ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളെന്ന പേരിലാണ് വിപണനം. ചർമകാന്തി കൂട്ടാനും തൊലിപ്പുറത്തെ പാടുകൾ മറയ്ക്കാനുമുള്ള ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വ്യാപിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തവയാണെന്ന് വിൽപനക്കാരൻ പറഞ്ഞെങ്കിലും പിടികൂടിയ വസ്തുക്കളിൽ ഇംപോർട്ടഡ് റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയില്ലെന്നു കണ്ടെത്തി. ഇറക്കുമതി ചെയ്ത ഏജൻസിയുടെ പേരോ മേൽവിലാസമോ ഉണ്ടായിരുന്നില്ല. പർച്ചേസ് ബിൽ ഹാജരാക്കാനായില്ല. കടയുടമയ്ക്കെതിരെ കേസെടുത്തു.
ഏകദേശം 31,000 രൂപയുടെ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവ തിരൂർ കോടതിയിൽ ഹാജരാക്കി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാവുന്ന ഉൽപന്നങ്ങൾ നേരത്തേ കൊണ്ടോട്ടിയിൽനിന്നും മറ്റും പിടികൂടിയിരുന്നു.
സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശ പ്രകാരം ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ.എം.സി. നിഷിത്, കോഴിക്കോട് ഇന്റലിജൻസ് വിഭാഗം ഡ്രഗ് ഇൻസ്പെക്ടർ വി.കെ.ഷിനു, ഡ്രഗ് ഇൻസ്പെക്ടർമാരായ ആർ.അരുൺകുമാർ, പി.എം.അനസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരും.