സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയില്‍
കണ്ണൂർ: ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ അധിക്ഷേപിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തക്കൾ പിടിയിൽ. ജയപ്രകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയുമാണ് അറസ്റ്റിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവില്‍ തന്നെയാണെന്ന്…

കണ്ണൂർ: ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ അധിക്ഷേപിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തക്കൾ പിടിയിൽ. ജയപ്രകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയുമാണ് അറസ്റ്റിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവില്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നീ മൂന്ന് പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
ശനിയാഴ്ച ഉച്ചയോടെ ജയപ്രകാശിനെ തില്ലങ്കേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തൊട്ടുപിന്നാലെ ജിജോ പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആകാശിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.