തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 6 സീറ്റ് നഷ്ടപ്പെട്ട് എൽഡിഎഫ് , 5 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്

ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് 5 സീറ്റുകൾ പിടിച്ചെടുത്ത് യുഡിഎഫ്. എൻഡിഎയും ഒരു സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്

കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് നഗരസഭ, 23 പഞ്ചായത്ത് വാർഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story