വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍…
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍…
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത്.
അതേസമയം കേസില്‍ പ്രതിയായ എസ്‌ഐ ജി.എസ്.ദീപക്കിനെതിരെ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രംഗത്തെത്തിയിരുന്നു. മുന്‍പ് പല കേസുകളിലെയും പ്രതികളെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇയാള്‍ നിരന്തരം പ്രശ്‌നക്കാരനാണെന്നുമാണ് മജിസ്‌ട്രേറ്റ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ കാണാതെ റിമാന്‍ഡ് ചെയ്യാനാകില്ലെന്നു നിലപാടെടുത്തു. ദീപക്കിനെ മുന്‍പും താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നു. ഇക്കാര്യത്തില്‍ എസ്‌ഐക്ക് താന്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ വിശദീകരിച്ചിട്ടുണ്ട്.