ടാലെന്റ് ഇന്റർനാഷണൽ അക്കാദമിയുടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ചു
മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യവും പുതുപുത്തൻ മാറ്റങ്ങളുമായി വിദ്യാഭ്യാസമേഖലയുടെ കേന്ദ്രമായ പാലായിൽ ടാലെന്റ് ഇന്റർനാഷണൽ അക്കാദമിയുടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നവീകരിച്ച പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം പുനരാരംഭിച്ചു.
പ്രശസ്ത സിനിമ താരവും സംവിധായകനുമായ ശ്രീ ബേസിൽ ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിച്ചു . ചടങ്ങിൽ യശ്ശശരീരയായ ശ്രീമതി മേരി ജോസ് മറ്റത്തിൽ ന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച മറ്റത്തിൽ മേരി ആർക്കേഡ് ബിൽഡിങ്ങിന്റെ വെഞ്ചരിക് കർമ്മം Rev. Fr. Dr. ജോസഫ് മലേഷറമ്പിൽ നിർവഹിച്ചു . ബിൽഡിങ്ങിന്റെ ഉദ്ഘാടനകർമ്മം ശ്രീ ജോസ് കെ മാണി എം.പി നിർവഹിച്ചു . തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീ മാണി സി കാപ്പൻ എം.ൽ.എ എം.ൽ.എ അധ്യക്ഷത വഹിച്ചു
പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തുകയും . ലക്കി ഡ്രോ ഉദ്ഘാടനം പൂഞ്ഞാർ മുൻ എം.എൽ.എ ശ്രീ പി.സി ജോർജ് നിർവഹിക്കുകയും ചെയ്തു