പ്രശസ്തനായ സ്റ്റാന്റ്അപ്പ് കൊമേഡിയന്‍ സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍; ജോലി വാഗ്ദാനം ചെയ്തു ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്റ്റാന്റ്അപ്പ് കൊമേഡിയന്‍ സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍. പ്രമുഖതാരം ഖ്യാലി സഹരാനാണ് 25 കാരിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. ജോലി തരാമെന്ന് പറഞ്ഞ് ജെയ്പൂരിലെ ഹോട്ടലില്‍…
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്റ്റാന്റ്അപ്പ് കൊമേഡിയന്‍ സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍. പ്രമുഖതാരം ഖ്യാലി സഹരാനാണ് 25 കാരിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. ജോലി തരാമെന്ന് പറഞ്ഞ് ജെയ്പൂരിലെ ഹോട്ടലില്‍…
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്റ്റാന്റ്അപ്പ് കൊമേഡിയന്‍ സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍. പ്രമുഖതാരം ഖ്യാലി സഹരാനാണ് 25 കാരിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. ജോലി തരാമെന്ന് പറഞ്ഞ് ജെയ്പൂരിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ മാനസരോവര്‍ പോലീസ് ചൊവ്വാഴ്ചയാണ് കേസെടുത്തത്.
എഎപി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ കൊമേഡിയന്‍ മാനസരോവറിലെ ഒരു ഹോട്ടലില്‍ വെച്ച് കുടിച്ചു ലക്കുകെട്ട നിലയില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഒരു സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്ന യുവതി ശ്രീഗംഗാനഗര്‍ സ്വദേശിനിയാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
പീഡനത്തിനിരയായ സ്ത്രീയ്ക്ക് കൊമേഡിയനുമായി മുമ്പ് പരിചയമുണ്ട്. ഒരുമാസം മുമ്പാണ് യുവതിയും കൂട്ടുകാരിയും ഒരു ജോലി കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് ഖ്യാലി സഹരാെന സമീപിച്ചത്. തുടര്‍ന്ന് ഖ്യാലി സഹരാന്‍ ഹോട്ടലില്‍ രണ്ടു മുറിയെടുത്തു. ഒന്ന് തനിക്കും മറ്റേ മുറി യുവതികള്‍കള്‍ക്കുമായിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ വെച്ച് ബീയര്‍ കഴിച്ച ഖ്യാലി സഹരാന്‍ യുവതികളോടും കുടിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ഒരാള്‍ റൂമില്‍ നിന്നും പോയപ്പോള്‍ ഇരയെ സഹരാന്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി.
പ്രമുഖ ടെലിവിഷന്‍ ഷോയായ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് സീസണ്‍ 2 ന്റെ ഭാഗമായിരുന്നയാളാണ് ഖ്യാലി സഹരാന്‍. കപില്‍ശര്‍മ്മയുടെ ഷോയിലേക്കും ഇയാള്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഖ്യാലി സഹരാന്‍ ആംആദ്മിപാര്‍ട്ടിയുടെ ലക്ഷക്കണക്കിന് പാര്‍ട്ടിയംഗങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം മറ്റൊരു കാര്യമാണെന്നും അതില്‍ പാര്‍ട്ടിയ്ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ഈ വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.