ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗ് പിടിയിൽ; അതീവ ജാഗ്രതയിൽ പഞ്ചാബ്; ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

ചണ്ഡീഗഡ്: ഖാലിസ്ഥാനി Khalistan ഭീകരനും വാരിസ് പഞ്ചാബ് ദെ അദ്ധ്യക്ഷനുമായ അമൃത്പാൽ സിംഗിനെ പിടികൂടി പഞ്ചാബ് പോലീസ്. ഝലന്ദറിൽവച്ചായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പോലീസ് സംസ്ഥാനമൊട്ടാകെ അമൃത്പാലിനായി വ്യാപക തിരച്ചിൽ തുടരുകയായിരുന്നു.

ഏഴ് ജില്ലകളിലായിരുന്നു പോലീസ് അമൃത്പാലിനായി വലവിരിച്ചിരുന്നത്. ഇതിനിടെ ഝലന്ദറിലെ മെഹത്പുർ ഗ്രാമത്തിൽവച്ച് ഇയാളുടെ വാഹനം പോലീസ് സംഘം വളയുകയായിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിൽ എടുത്തു. അതീവ സുരക്ഷയിലാണ് അമൃത്പാൽ സിംഗിനെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ മോഗ ജില്ലയിൽ നിന്നും അമൃത്പാലിന്റെ ആറ് അനുയായികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത് എന്നാണ് സൂചന.

അതേസമയം ഇയാൾ പിടിയിലായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിരമായി വിലക്ക് ഏർപ്പെടുത്തി. നാളെ ഉച്ചവരെയാണ് മുൻകരുതൽ നടപടിയെന്നോണം സേവനങ്ങൾ നിർത്തിവച്ചത്. അറസ്റ്റിന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങൾ തടയുന്നതിനും അത് വഴി ആളുകൾ സംഘടിക്കുന്നത് പ്രതിരോധിക്കുന്നതിനുമാണ് നടപടി. അമൃത്പാൽ സിംഗ് പിടിയിലായതിന് പിന്നാലെ ഏവരും ശാന്തരായി ഇരിക്കണമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പുവരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ആരും പരിഭ്രാന്തരാകരുത്. വ്യാജ വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

നടനും കാർഷിക നിയമങ്ങളുടെ പേരിൽ ചെങ്കോട്ടയിൽ വൻ ആക്രമണം അഴിച്ചുവിടുകയും ചെയ്ത ദീപ് സിദ്ധുവാണ് വാരിസ് പഞ്ചാബ് ദെ രൂപീകരിച്ചത്. ദീപ് സിദ്ധുവിന്റെ മരണത്തിന് പിന്നാലെ അമൃത്പാൽ സിംഗ് ഇതിന്റെ തലപ്പത്തേക്ക് വരികയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story