ഇസ്രായേൽ വിമാനങ്ങൾക്ക്​ ഒമാനിൽ ഇറങ്ങാൻ അനുമതിയില്ല –സി.എ.എ

മ​സ്ക​ത്ത്​​: ഇ​സ്രാ​യേ​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഒ​മാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ലൂ​ടെ പ​റ​ക്കാ​ൻ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്നും ഇറങ്ങാൻ​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) പ്ര​സി​ഡ​ന്റ് നാ​യി​ഫ് അ​ൽ അ​ബ്രി…

മ​സ്ക​ത്ത്​​: ഇ​സ്രാ​യേ​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഒ​മാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ലൂ​ടെ പ​റ​ക്കാ​ൻ മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്നും ഇറങ്ങാൻ​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) പ്ര​സി​ഡ​ന്റ് നാ​യി​ഫ് അ​ൽ അ​ബ്രി പ​റ​ഞ്ഞു. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ 2022ലെ ​നേ​ട്ട​ങ്ങ​ളും ന​ട​പ്പു​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളെ കു​റി​ച്ചും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

“ഞ​ങ്ങ​ളു​ടെ പ്ര​സ്താ​വ​ന വ​ള​രെ വ്യ​ക്ത​മാ​ണ്. ഇ​സ്രാ​യേ​ൽ എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ന​മ്മു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ലൂ​ടെ മാ​ത്ര​മേ പ​റ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ, അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്പ​ടി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്​ സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ൽ, ഒ​രു​കാ​ര​ണ​വ​ശാ​ലും ഒ​മാ​നി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി​യി​ല്ല’ -അ​ൽ അ​ബ്രി പ​റ​ഞ്ഞു. ഒ​മാ​ന്‍റെ ​വ്യോ​മ​പാ​ത കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ ഫെ​ബ്രു​വ​രി​യി​ലാ​ണ്​ തു​റ​ന്നു​കൊ​ടു​ത്ത​ത്​. 1944 ന​ട​ന്ന ഷി​ക്കാ​ഗോ ക​ൺ​വെ​ൻ​ഷ​നി​ലെ ക​രാ​ർ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

ക​രാ​റി​ൽ​പെ​ട്ട 193 രാ​ജ്യ​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര​യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് വി​വേ​ച​നം പാ​ടി​ല്ലെ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​ത​നു​സ​രി​ച്ചാ​ണ് വ്യോ​മ​പാ​ത തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. വ്യോ​മ​പാ​ത തു​റ​ന്നു​കൊ​ടു​ത്ത​ത്​ ഏ​ഷ്യ​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ​സ​മ​യം കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story