മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ ഇന്ന് കേരളത്തിൽ

മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ ഇന്ന് കേരളത്തിൽ

March 30, 2023 0 By Editor

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹ​മെ​ത്തു​ന്ന​ത്.

രാ​വി​ലെ 11.40ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ഖാ​ർ​ഗെ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ എ​ന്നി​വ​രു​മു​ണ്ടാ​കും. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഖാ​ർ​ഗെ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പാ​ലോ​ട് ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കും. ഉ​ച്ച​ക്ക്​ 2.40ന് ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം ഖാ​ർ​ഗെ വൈ​ക്ക​ത്തേ​ക്ക് പോ​കും.