
കോഴിക്കോട് മെഡി. കോളേജില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
April 3, 2023കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയും ഇന്നുമായിരുന്നു മരണം. കോവിഡിന് പുറമെ ഇവർക്ക് മറ്റു അസുഖങ്ങളുമുണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കി. ഒരു ആശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. കോവിഡ് കേസുകളിലെ വർധനവ് വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.