വാരാണസിയിൽ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം; ശക്തമായി പ്രതിഷേധിച്ച് ഹിന്ദു വിശ്വാസികൾ

ലക്‌നൗ: ഉത്തർപ്രദേശിലെ വാരാണസിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ക്ഷേത്ര വിഗ്രഹങ്ങൾ അടിച്ചു തകർത്തു. നഗ്വാൻ മേഖലയിലെ ചൗരാ മാത ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.…

ലക്‌നൗ: ഉത്തർപ്രദേശിലെ വാരാണസിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ക്ഷേത്ര വിഗ്രഹങ്ങൾ അടിച്ചു തകർത്തു. നഗ്വാൻ മേഖലയിലെ ചൗരാ മാത ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹിന്ദു വിശ്വാസികൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ക്ഷേത്രം ശുചിയാക്കാൻ എത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു. ഈ വിവരം നാട്ടുകാർ അറിഞ്ഞതോടെ ക്ഷേത്രത്തിൽ തടിച്ചു കൂടി. ക്ഷേത്രത്തിന് മുൻപിൽ ഇവർ ശക്തമായ പ്രതിഷേധം ആരംഭിച്ചതോടെയാണ് വിവരം പോലീസ് അറിയകുന്നത്.

പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇതിന് ശേഷം ഹിന്ദു വിശ്വാസികൾ തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷേത്രത്തിന് നേരെ ആക്രമണം തുടർക്കഥയാകുന്നുവെന്നും, ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ഹിന്ദു വിശ്വാസികൾ ആവശ്യപ്പെട്ടു. കുറ്റക്കാർക്ക് തക്ക ശിക്ഷ നൽകുമെന്ന് പോലീസ് ഉറപ്പു നൽകിയതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിന് ശേഷം ക്ഷേത്രം അധികൃതരും ഹിന്ദു വിശ്വാസികളും പോലീസിന് പരാതി എഴുതി നൽകി.

വർഷങ്ങൾ പഴക്കമുളള ക്ഷേത്രമാണ് ചൗരാ മാതാ ക്ഷേത്രം. പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ ദിനം പ്രതി നിരവധി പേരാണ് എത്താറുള്ളത്. അടുത്തിടെ പ്രദേശത്തെ മറ്റ് ചെറിയ ക്ഷേത്രങ്ങൾക്ക് നേരെ സമാനരീതിയിൽ ആക്രമണം ഉണ്ടായി. ഇതിൽ കർശന നടപടി സ്വീകരിക്കാതിരുന്നതാണ് വീണ്ടും ആക്രമണം ഉണ്ടാകാൻ കാരണമെന്നും വിശ്വാസികൾ ആരോപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story