കെട്ടിട പെര്മിറ്റ്: നിരക്ക് വർധന നാളെ മുതൽ
തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിടനിർമാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിരക്ക് നിലവിൽ വരുന്നത്. നേരത്തെ 1614 ചതുരശ്ര…
തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിടനിർമാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിരക്ക് നിലവിൽ വരുന്നത്. നേരത്തെ 1614 ചതുരശ്ര…
തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിടനിർമാണ അനുമതി നിരക്കും അപേക്ഷാഫീസും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് നിരക്ക് നിലവിൽ വരുന്നത്. നേരത്തെ 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ) വരെ ചെറുകിട നിർമാണത്തിന്റെ പരിധിയിലായിരുന്നത് ഇപ്പോൾ 860.8 ചതുരശ്ര അടിയാക്കി (80 ചതുരശ്ര മീറ്റർ) ചുരുക്കിയതോടെ സാധാരണക്കാർ ഉൾപ്പെടെ ഉയർന്ന നിരക്ക് വർധനയുടെ പരിധിയിലാകും.
കോർപറേഷൻ പരിധിയിലുള്ളവർക്കാണ് ഇരുട്ടടി കൂടുതൽ. നേരത്തെ 1614 ചതുരശ്ര അടി വരെ താമസ കെട്ടിടങ്ങളുടെ നിർമാണാനുമതി നിരക്ക് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ ചതുരശ്ര മീറ്ററിന് 15 രൂപയും അതിന് മുകളിൽ 1614 വരെ 100 രൂപയുമാക്കിയാണ് ഉയർത്തിയത്.
3228 ചതുരശ്ര അടി (300ചതുരശ്ര മീറ്റർ) വരെ 150 രൂപയും അതിന് മുകളിൽ 200 രൂപയുമാണ് ഫീസ്.നഗരങ്ങളിൽ പണിയുന്ന ഇടത്തരം വീടുകളുടെ ശരാശരി വിസ്തീർണം 1200 ചതുരശ്ര അടിയാണ്. ഇതിന് അപേക്ഷ ഫീസും അനുമതി നിരക്കും 712 രൂപയാണ് ഇതുവരെയെങ്കിൽ തിങ്കളാഴ്ച മുതൽ 13,530 രൂപയാകും.
മുനിസിപ്പാലിറ്റികളിൽ 860.8 ചതുരശ്ര അടി വരെ 10 രൂപയും അതിന് മുകളിൽ 1614 ചതുരശ്ര അടി വരെ 70 രൂപ, അതിന് മുകളിൽ 3228 ചതുരശ്ര അടി വരെ 120 രൂപ, അതിന് മുകളിൽ 200 രൂപ എന്നിങ്ങനെയാണ് വർധന. പഞ്ചായത്തുകളിലെ താമസ കെട്ടിടങ്ങൾക്ക് 860.8 ചതുരശ്ര അടി വരെ ഏഴുരൂപയും അതിന് മുകളിൽ 1614 ചതുരശ്ര അടി വരെ 50 രൂപ, അതിന് മുകളിൽ 3228 ചതുരശ്ര അടി വരെ 100 രൂപ, അതിന് മുകളിലേക്ക് 150 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.കെട്ടിടത്തിന്റെ വിസ്തൃതി ചതുരശ്ര അടിയിലാണ് പറയുന്നതെങ്കിലും അനുമതി നിരക്ക് കണക്ക് കൂട്ടുന്നത് ചതുരശ്ര മീറ്ററിലാണ്. ഒരു ചതുരശ്ര മീറ്റർ 10.76 ചതുരശ്ര അടിയാണ്.