ബാലന്റെ ചുണ്ടിൽ ചുംബിക്കുന്ന വിഡിയോ: കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ദലൈലാമ

അനുഗ്രഹത്തിനായി അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുയും ചെയ്തതിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കണ്ടുമുട്ടുന്നവരോട്…

അനുഗ്രഹത്തിനായി അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുയും ചെയ്തതിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കണ്ടുമുട്ടുന്നവരോട് നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് ദലൈലാമ പലപ്പോഴും നടത്താറുള്ളതെന്ന് അദ്ദേഹം ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

‘‘ദലൈലാമയോട് ഒരു ബാലൻ തന്നെ ആശ്ലേഷിക്കാൻ ആവശ്യപ്പെട്ടുന്ന വിഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്തും ക്യാമറകൾക്ക് മുന്നിൽ പോലും താൻ കണ്ടുമുട്ടുന്ന ആളുകളെ നിഷ്കളങ്കമായും തമാശയായും അദ്ദേഹം കളിയാക്കാറുണ്ട്. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും തന്റെ വാക്കുകൾ കൊണ്ടുണ്ടായ വേദനയ്ക്ക് അദ്ദേഹം ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു.’’– ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. dalai-lama-apologises

ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ബാലൻ. കുട്ടിയെ ചുംബിച്ച ശേഷം അദ്ദേഹം തന്റെ നാവ് പുറത്തേക്ക് ഇട്ട് ‘എന്റെ നാവിൽ നക്കാൻ കഴിയുമോ?’ എന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ വിഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്. എന്തിനാണ് ദലൈലാമ കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് ദലൈലാമ തന്നെയാണോ എന്നും ചോദിക്കുന്നവരുണ്ട്.

ഇത് തീർത്തും നീതികരിക്കാനാകാത്ത കാര്യമാണെന്നും ബാലപീഡനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. 2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമർശം വൻ വിവാദമായിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. അടുത്തിടെ എട്ടു വയസ്സുള്ള മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തിരഞ്ഞെടുത്തിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story