വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വന്ദേഭാരതില്‍ പോസ്റ്റര്‍; കീറിക്കളഞ്ഞ് ആർപിഎഫ്" കേസെടുത്തു
ഷൊര്‍ണ്ണൂര്‍: പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരളത്തില്‍ കന്നിയാത്ര നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിന്…
ഷൊര്‍ണ്ണൂര്‍: പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരളത്തില്‍ കന്നിയാത്ര നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിന്…
ഷൊര്‍ണ്ണൂര്‍: പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരളത്തില്‍ കന്നിയാത്ര നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിന് ലഭിച്ച ആഭ്യ വന്ദേഭാരത് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് പോസ്റ്റര്‍ പതിച്ചത്. പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പോസ്റ്റർ കീറിക്കളഞ്ഞു. പോസ്റ്റർ പതിപ്പിച്ച ആളും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മിലാണ് തർക്കമുണ്ടായത്.
വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. അതേസമയം, പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചു.
ഇതിനിടെ യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ പോസ്റ്റര്‍ പതിച്ചതിനെതിരെ ആര്‍പിഎഫ് കേസെടുത്തിട്ടുണ്ട്.വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ദിവസം തന്നെ അതിന്റെ ബോഗി ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിക്കാനുള്ള ചുമരാക്കിയത് മര്യാദകേട് മാത്രമല്ല വൃത്തികേടുമാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
ഇന്ന് പോസ്റ്റര്‍ പതിച്ചവര്‍ നാളെ കരി ഓയില്‍ ഒഴിക്കും ഇത് കേരളത്തിന് നാണക്കേടാണ്. മര്യദക്കെട്ട ഈ സംഭവത്തില്‍ ശ്രീകണ്ഠനും കോണ്‍ഗ്രസും കേരളത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.