നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പൻ കീഴടങ്ങി ; ദൗത്യം വിജയം, പെരിയാർ സങ്കേതത്തിലേക്ക്

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പൻ കീഴടങ്ങി ; ദൗത്യം വിജയം, പെരിയാർ സങ്കേതത്തിലേക്ക്

April 29, 2023 0 By Editor

Idukki ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം.

അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടും. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7വരെ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കൂടുതൽ തവണ മയക്കുവെടിവച്ചത് പ്രശ്നമാകില്ല. ഏത് ദൗത്യത്തിലും പ്ലസും മൈനസും ഉണ്ടാകുമെന്നും വനംമന്ത്രി പറഞ്ഞു.