ചിന്നക്കനാലിൽ ചക്കക്കൊമ്പനോടൊപ്പം  കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വീട് തകർത്തു

ചിന്നക്കനാലിൽ ചക്കക്കൊമ്പനോടൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വീട് തകർത്തു

May 1, 2023 0 By Editor

Idukki News:  ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിളക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.

 പ്രശ്‌നക്കാരനായിരുന്ന അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാൽ ശാന്തമായി എന്ന ആശ്വസത്തിലായിരുന്നു പ്രദേശവാസികൾ. എന്നാൽ ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ചിന്നക്കനാലിലെ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.

ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.  ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്