അറക്കല്‍ ബീവി നിര്യാതയായി

കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി ആദിരാജ സുല്‍ത്താന സൈനബ ആയിഷാബി (93) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. അറക്കല്‍ രാജ കുടുംബത്തിലെ 37ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര് 27നായിരുന്നു പദവിയേല്‍ക്കുന്നത്. അറക്കല്‍ രാജ കുടുംബത്തിലെ 37ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു പദവിയേല്‍ക്കുന്നത്.

മക്കള്‍: ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ധീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്. മരുമക്കള്‍: പരേതനായ എ.പി.എം മൊയ്തു, സാഹിറ, സാജിദ, നസീമ. കബറടക്കം ഇന്ന് വൈകിട്ട് 4ന് തലശേരി ഓടശേരി പള്ളി കബര്‍സ്ഥാനില്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story