Begin typing your search above and press return to search.
അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗിക കാഴ്ച മാത്രം; തുമ്പിക്കൈയിൽ മുറിവുകൾ: വനംവകുപ്പ്
കുമളി: പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ച ഭാഗികമായേ ഉള്ളൂവെന്ന് വനംവകുപ്പ്. ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം വ്യക്തമായത്. പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തി. ഇതിന് മരുന്നു നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് അറിയിച്ചു. ഹൈക്കോടതിയിൽ സിസിഎഫ് നൽകിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന. തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽനിന്നു സിഗ്നൽ കിട്ടിയിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ നാലിനുശേഷം സിഗ്നൽ നഷ്ടമാവുകയും അൽപസമയത്തിനുശേഷം പൂർവസ്ഥിതിയിലാവുകയും ചെയ്തു. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന.
Next Story