അരി തേടിയെത്തി അരിക്കൊമ്പൻ" വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല ; നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പൻ എന്ന കാട്ടാനയെ നിരീക്ഷിക്കുന്നതു തുടർന്ന് തമിഴ്നാട് വനംവകുപ്പ്. ആന മേഘമലയ്ക്കു സമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. വെടിപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് വനംപാലകരുടെ നീക്കം. മേഘമലയിലേക്ക് ഇന്നും സഞ്ചാരികളെ കടത്തിവിടില്ല.

അരിക്കൊമ്പന്‍ ജനവാസമേഖലയിൽ ഇറങ്ങുന്നതിൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുൻപില്ലാത്തവിധം ആശങ്കയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ആന ശനിയാഴ്ച രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയില്ലെന്നത് ആശ്വസമാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഇവിടത്തെ ഇരവുങ്കല്ലാർ എസ്റ്റേറ്റിലെ ഒരു വീട് തള്ളിത്തുറന്ന് അരി എടുക്കുകയും ചെയ്തു. തുമ്പിക്കൈ വീടിനകത്തിട്ട് അരിച്ചാക്ക് തപ്പിയെടുത്ത് കൊണ്ടുപോവുകയായിരുന്നെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ വീട്ടുടമസ്ഥൻ കറുപ്പസാമി പറയുന്നു.

പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ, ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തി. മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നല്‍ വിവരങ്ങൾ കേരളം നല്‍കുന്നില്ലെന്ന് തമിഴ്നാട് ആരോപിച്ചു. എന്നാല്‍, ആന ഉള്‍ക്കാട്ടിലായതിനാല്‍ കൃത്യമായി സിഗ്നല്‍ കിട്ടുന്നില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story