കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; താത്കാലിക പാലം ഒലിച്ചുപോയി ; 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന്  സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; താത്കാലിക പാലം ഒലിച്ചുപോയി ; 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

May 22, 2023 0 By Editor

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും. മഴയെ തുടര്‍ന്ന് തിരുവമ്പാടി പുന്നയ്ക്കല്‍ വഴിക്കടവില്‍ നിര്‍മ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി.കൂടരഞ്ഞി, താമരശേരി, തിരുവമ്പാടി, തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പുന്നയ്ക്കല്‍ പാലത്തിന്റെ പണി നടക്കുന്ന സാഹചര്യത്തില്‍ ഇവിടെ താത്കാലിക പാലം പണിതിരുന്നു. കനത്ത മഴയെ തുടര്‍ന്ന ഈ പാലം ഒലിച്ചുപോയി. മറ്റ് ചില ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

thiruvampadi_rain

സംസ്ഥാനത്ത് ഇന്ന് എല്ലാം ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.