പൊന്നിയിൻ സെൽവനിൽ അഭിനയിച്ചിരുന്നു, എന്റെ രംഗങ്ങൾ ഒഴിവാക്കി; ഹിന്ദിയിൽ പാടിയ പാട്ട് വേറൊരാൾക്ക് നൽകി; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്
കൊച്ചി: പ്രശസ്ത ഗായകൻ യേശുദാസിന്റെ മകനെന്നതിലുപരി, മലയാളികൾക്കും മറ്റ് നാട്ടുകാർക്കും പ്രിയങ്കരനാണ് വിജയ് യേശുദാസ്. പിന്നണി ഗായകൻ എന്നതിൽ ഉപരി നടനും കൂടിയാണ്. ഇപ്പോഴിതാ ഒരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം.മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ-1 ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ് വെളിപ്പെടുത്തി.
താൻ പാടിയ ഗാനം വേറെ ഒരാളെ കൊണ്ട് പാടിപിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. അക്ഷയ് കുമാർ നായകൻ ആയ റൗഡ് റാഥോർ എന്ന എന്ന ചിത്രത്തിൽ താനൊരു ഗാനം ആലപിച്ചിരുന്നു. എന്നാൽ ചെന്നയിലെ ഒരു ഗാനത്തിന്റെ റെക്കോർഡ് നടന്നു കൊണ്ടിരിക്കുമ്പോൾ സഞ്ജയ് ലീല ബൻസാലി പ്രൊഡക്ഷൻസിൽ നിന്നും ഒരു ഫോൺ കോൾ വന്നു.ഞാൻ പാടിയ ആ ഗാനം വേറൊരു ഗായകനെ കൊണ്ട് പാടിപ്പിച്ചു എന്നവർ പറഞ്ഞു, ശരിക്കും ഞാൻ ഇത് പ്രതീഷിച്ച ഒന്നായിരുന്നു, അതുകൊണ്ടു കുഴപ്പമില്ലെന്ന് നടൻ പറഞ്ഞു.
പിന്നീട് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ അഭിനയിച്ചു.പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്.തല മൊട്ടയടിക്കണമെന്നു പറഞ്ഞിരുന്നു ഞാൻ ഓക്കേ പറഞ്ഞു. അങ്ങനെ ആ കോസ്റ്റ്യൂമിൽ എന്റെ കുറച്ചു ചിത്രങ്ങൾ എടുത്തു. മണിരത്‌നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു ഞാൻ മടങ്ങി എന്നാൽ പിന്നീട് ആ രംഗം സിനിമയിൽ ഉണ്ടായില്ല വിജയ് പറയുന്നു.